
ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി-20 പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. ടെസ്റ്റ് പരമ്പര 3-1ന് ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയ ഇന്ത്യ ട്വന്റി-20യിലും കരുത്തുകാട്ടാമെന്ന പ്രതീക്ഷയിലാണ്.
അതേ സമയം ടെസ്റ്റിലെ തോൽവിക്ക് വെള്ളപ്പന്തിൽ കണക്ക് തീർക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ട്വന്റി-20യിലെ ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീപാറുമെന്ന പ്രതീക്ഷയിലാണ് കാണികൾ. ഇരുടീമുകളും ഇതുവരെ മുഖാമുഖം വന്നപ്പോഴുള്ള കണക്കുകളിലൂടെ...
ആകെ മത്സരങ്ങൾ -14
ഇന്ത്യ ജയിച്ചത് -7
ഇംഗ്ലണ്ട് ജയിച്ചത്-7
കൂടുതൽ റൺസ് -
വിരാട് കൊഹ്ലി (346)
കൂടുതൽ വിക്കറ്ര്- യൂസ്വേന്ദ്ര ചഹൽ (9)
ആദ്യം കളിച്ചത്- സെപ്തംബർ 19, 2007 (ഇന്ത്യ ജയിച്ചു)
അവസാനം കളിച്ചത്- ജൂലായ് 8, 2018 (ഇന്ത്യ ജയിച്ചു)
കുറഞ്ഞ
സ്കോർ
ഇന്ത്യയുടേത് 120/9,
ഇംഗ്ലണ്ട് 80/10 2012
ലോകകപ്പിൽ
ഉയർന്ന ടീം ടോട്ടൽ
ഇന്ത്യയാണ് ഏറ്രവും ഉയർന്ന ടീം ടോട്ടൽ നേടിയത്-218/4 റൺസ്. യുവ്രാജ് ബ്രോഡിന്റെ ഒരോവറിൽ 6സിക്സ് അടിച്ച 2007 ലോകകപ്പിലെ മത്സരമാണിത്. ഇരുടീമും ട്വന്റി-20യിൽ ആദ്യം മുഖാമുഖം വന്ന മത്സരം കൂടിയാണിത്. ഇംഗ്ലണ്ടിന്റെ ഹൈസ്കോറും ഈ മത്സരത്തിലാണ് പിറന്നത്. 200/6 റൺസ് ആണ് അന്ന് ഇംഗ്ലണ്ട് സ്കോർ ചെയ്തത്.
സെഞ്ച്വറികൾ
ഇന്ത്യയുടെ രോഹിത് ശർമ്മയും(100, ജൂലായ് 8 2018), കെ.എൽ. രാഹുലും (പുറത്താകാതെ 101, ജൂലായ് 3 2018) സെഞ്ച്വറി നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് താരങ്ങളൊന്നും സെഞ്ച്വറി നേടിയിട്ടില്ല.
മികച്ച ബൗളിംഗ്
6/25 ചഹൽ