
കൊൽക്കത്ത: ഐ ലീഗിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ഗോകുലം കേരള എഫ് സി, ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. രാത്രി ഏഴു മുതൽ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. വൺ സ്പോർട്സ് ചാനലിലും, ഫേസ്ബുക്ക് പേജിലും തത്സമയ സംപ്രേഷണം ഉണ്ട്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ചർച്ചിൽ ബ്രദേഴ്സ്. ഗോകുലം രണ്ടാം സ്ഥാനത്തും. ഇരു ടീമും നേരത്തേ ഏറ്രുമുട്ടിയപ്പോൾ ഗോകുലം 2-3ന് തോറ്രിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ഗോകുലം പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചിരിന്നു.
"വളരെ പ്രധാനപ്പെട്ട മത്സരമാണ് ഞങ്ങൾക്കുള്ളത്. ഇനി എല്ലാ കളികളും ജയിച്ചാൽ കിരീടം നേടാം എന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്. അതു കൊണ്ട് തന്നെ എല്ലാവരും നല്ല തയാറെടുപ്പിലാണ്. കഴിഞ്ഞ മത്സരത്തിൽ പത്തു പേരുമായിട്ടു ഞങ്ങൾ നല്ല രീതിയിൽ കളിച്ചു. എല്ലാ കളിക്കാരും നല്ല ആവേശത്തിലാണ്,"
ഗോകുലം ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു.