
വാഷിംങ്ടൺ: വൈറ്റ് ഹൗസ് ജീവനക്കാരനെ കടിച്ച പ്രസിഡന്‍റിന്‍റെ നായയെ തിരിച്ചയച്ചു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇഷ്ടപ്പെട്ട രണ്ട് ജർമ്മൻ ഷെപേഡ് നായ്ക്കളെയാണ് തിരിച്ചയച്ചത്. ദിവസങ്ങൾക്ക് മുൻപാണ് ജീവനക്കാരനെ നായ കടിച്ചത്. പരിക്ക് ഗുരുതരമല്ലെങ്കിലും ഇവരെ വൈറ്റ് ഹൗസിൽ തുടരാൻ അനുവദിക്കുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നാടുകടത്തൽ. ബൈഡന്‍റെ രണ്ട് നായ്ക്കളിൽ മൂന്ന് വയസുള്ള ഇളയ നായ മേജർ വളരെ കർക്കശക്കാരനാണ്. ചിലസമയങ്ങളിൽ ജീവനക്കാരെ കുരച്ചോടിക്കും ചിലപ്പോൾ അവർക്കുനേരെ ചാടിവീഴും. ഇത്തവണ കടിക്കുകയും ചെയ്തു. ഇനിയും ഇരുവരെയും വൈറ്റ്ഹൗസിൽ തുടരാൻ മറ്റൊരുവഴിയും ഇല്ലാതായതോടെയാണ് ഇവരെ വൈറ്റ്ഹൗസിൽ നിന്നും പുറത്താക്കിയത്.