
ലക്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പമെത്തി. 4 വിക്കറ്റെടുത്ത ജുലൻ ഗോസ്വാമിയും 80 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ സ്മൃതി മന്ദാനയുമാണ് ഇന്ത്യയുടെ വിജയ ശില്പികൾ.