pak

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി അനുരഞ്ചനത്തിന് തയാറാകണമെന്നാവശ്യപ്പെട്ട് യുഎസ് പ്രത്യേക പ്രതിനിധി പാക് ആർമി മേധാവിയെ കണ്ടു. അഫ്ഗാനിസ്ഥാനിലെ യു.എസ് പ്രത്യേക പ്രതിനിധി സൽമൈ ഖലിൽസാദ് പാകിസ്ഥാൻ ആർമി മേധാവി ജനറൽ ഖമ‌ർ ജാവേദ് ബജ്വയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. ചർച്ചയിൽ സമാധാന പ്രക്രീയയിൽ പാകിസ്ഥാന്റെ തുടർച്ചയായ സഹകരണം ആവശ്യപ്പെടുകയും ചെയ്തു. മെയിൽ അഫ്ഗാനിസ്ഥാനിൽ നിന്നും യുഎസ് സൈനികരെപിൻവലിക്കാനുള്ള അവസാന സമയത്തിന് മുന്നോടിയായാണ് ചർച്ച നടത്തിയത്.

സമാധാന പ്രക്രീയയിൽ പാകിസ്ഥാന്റെ പ്രധാന പങ്ക് അംബാസഡർ ഖലിൽദാസ് ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ചും രാഷ്ട്രീയ ഒത്തുതീത്തുർപ്പുകളെക്കുറിച്ചും സമഗ്ര വെടിനിറുത്തലിനെക്കുറിച്ചും പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനിസ്ഥാൻ പോരാട്ടത്തിന്റെ നേരിട്ടുള്ള പങ്കാളിയാണ് ഇസ്ലാമാബാദെന്നും ഇതൊരു സാധാരണ അയൽവാസിയായി കണക്കാക്കരുതെന്നും യുദ്ധത്തിൽ തകർന്ന രാജ്യത്ത് സമാധാന പ്രക്രീയയെ സഹായിക്കില്ലെന്നും അഫ്ഗാൻ ഗവൺമെന്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമായുള്ള പ്രശ്നത്തിൽ നേരിട്ട് പങ്കുണ്ട്. അവരെ സാധാനരണ അയൽക്കാരായി കാണുന്നത് സമാധാന പ്രക്രീയയെ സഹായിക്കില്ല. യുദ്ധത്തിലും സമാധാനത്തിലും അവരുടെ പങ്ക് ചർച്ചയിൽ എടുത്തുപറയേണ്ടതാണ്. നിശബ്ദത, പ്രീതിപ്പെടുത്തൽ അവഗണന ഇതൊന്നും സമാധാന പ്രക്രീയയെ സഹായിക്കില്ല- അഫ്ഗാനിസ്ഥാൻ പ്രഥമ ഉപരാഷ്ട്രപതി അമറുള്ള സാലിഹ് പറഞ്ഞു.