
മുംബയ്: ഫിനോ പേമെന്റ്‌സ് ബാങ്കിന് റിസർവ് ബാങ്ക് ഷെഡ്യൂൾഡ് ബാങ്ക് പദവി നൽകി. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്‌ട് - 1934ലെ രണ്ടാം ഷെഡ്യൂളിലാണ് ഫിനോ ബാങ്കിനെ ഉൾപ്പെടുത്തിയത്. ട്രഷറികളിലെ ബാങ്കിംഗ് സാന്നിദ്ധ്യം ഉയർത്താനും നിബന്ധനകൾ പാലിച്ച് ലിക്വിഡിറ്റി അഡ്ജസ്‌റ്റ്‌മെന്റ് ഫെസിലിറ്റി (എൽ.എ.എഫ്) സംവിധാനത്തിന്റെ ഭാഗമാകാനും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കായതിലൂടെ ഇനി ഫിനോ ബാങ്കിന് കഴിയും.
2017ലാണ് ഫിനോ പേമെന്റ്‌സ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. 2019-20ൽ ലാഭം നേടി. തുടർന്ന് നാലുപാദങ്ങളിലും നികുതിക്ക് ശേഷം 43 ശതമാനത്തിലധികം ലാഭം നേടാൻ ബാങ്കിന് സാധിച്ചു. ഗ്രാമീണ, അർദ്ധനഗര മേഖലകളിലാണ് ഫിനോ ബാങ്കിന്റെ ബിസിനസിന്റെ 70 ശതമാനവും.