diesel

ന്യൂഡൽഹി: പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ ഇതുവരെ ജി.എസ്.ടി കൗൺസിലിൽ നിന്ന് ശുപാർശ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ പറഞ്ഞു. ബി.ജെ.പി എം.പി ഉദയൻരാജെ ഭോൺസ്‌ലെ, കോൺഗ്രസ് എം.പി. ഛായാ വർമ്മ, സമാജ്‌വാദി പാർട്ടി എം.പിമാരായ വിശംഭർ പ്രസാദ് നിഷാദ്, സുഖ്‌റാം സിംഗ് യാദവ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

കൊവിഡ് പ്രസിസന്ധിക്കിടയിലും പൊതുജനത്തെ വലച്ച് ഇന്ധനവില സർവകാല റെക്കാഡ് ഉയരത്തിലേക്ക് കുത്തനെ കൂടിയ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വില കുറയ്ക്കാനായി ഇന്ധനത്തെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും എന്നാൽ ജി.എസ്.ടി കൗൺസിലാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. മഹാരാഷ്‌ട്ര, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിട്ടുണ്ട്.

₹93.05

ക്രൂഡോയിൽ വില കൂടിയെങ്കിലും കഴിഞ്ഞ 10 ദിവസമായി എണ്ണവിതരണ കമ്പനികൾ പെട്രോൾ, ഡീസൽ വില മാറ്റിയിട്ടില്ല. തിരുവനന്തപുരത്ത് പെട്രോളിന് 93.05 രൂപയും ഡീസലിന് 87.53 രൂപയുമാണ് വില. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസമ്മർ‌ദ്ദത്താലാണ് വില കൂട്ടാത്തതെന്നാണ് സൂചന.