
കുവൈറ്റ്: ഇനിമുതൽ ഹോം ഡെലിവറി നടത്തുന്നവർ അതേ സ്ഥാപനത്തിലെ ജീവനക്കാരല്ലെങ്കിൽ അവരെ നാടുകടത്തുമെന്ന് രാജ്യം. ഇത് കണ്ടെത്താൻ മാൻപവർ അതോറിട്ടി, ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി കടകളിലും സഹകരണ സംഘങ്ങളിലും പരിശോധന നടത്തും. നിലവിൽ മറ്റ് സ്ഥാപനത്തിലെ വിസയിൽ ഡെലിവറി സേവനം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. ഡെലിവറി അനുമതിയുള്ള സ്ഥാപനങ്ങളായതുകൊണ്ട് മാത്രം കാര്യമില്ല, വിതരണം നടത്തുന്ന സ്ഥാപനത്തിന്റെ അതേ വിസയും തൊഴിലാളിക്ക് വേണം.