
നടിയും മുൻ പോൺ താരവുമായ സണ്ണി ലിയോണിന് ആരാധകർ ഏറെയാണ്. താരത്തിന്റെ സിനിമയും ജീവിതവുമായി ബന്ധപ്പെട്ട വാർത്തകളെയെല്ലാം ഏറെ ശ്രദ്ധയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇപ്പോൾ താരമായിരിക്കുകയാണ് സണ്ണിയോട് രൂപ സാദൃശ്യമുളള അവീര സിംഗ്.
മിക്ക സിംഗിന്റെ പുതിയ സംഗീത ആൽബത്തിൽ വേഷമിട്ടതോടെയാണ് അവീര ശ്രദ്ധനേടുന്നത്. സണ്ണിയുമായി താരത്തിനുളള സാദൃശ്യം ആൽബത്തിന്റെ അണിയറ പ്രവർത്തകരിലൊരാൾ മിക്ക സിംഗിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്നാണ് അവീര ആൽബത്തിൽ എത്തുന്നത്.
മോഡലിങ്ങി നിന്ന് അഭിനയത്തിലേക്ക് ചുവടു വെച്ചിരിക്കുന്ന അവീരയ്ക്ക് സണ്ണിയുമായുളള മുഖ സാദൃശ്യമാണ് കൂടുതൽ ആരാധകരെ നേടിക്കൊടുക്കുന്നത്. അവീരയുടെ ചിത്രങ്ങൾ സമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്.