
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി എൺപത്തിയൊന്ന് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്നരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 26.20 ലക്ഷം പേർ മരിച്ചു. ഒൻപതുകോടി മുപ്പത്തിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ,ബ്രസീൽ,റഷ്യ,ബ്രിട്ടൻ,ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. യുഎസിൽ രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.5.40 ലക്ഷം പേർ മരിച്ചു.നിലവിൽ 87ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
ഇന്ത്യയിൽ ഒരു കോടി പന്ത്രണ്ട് ലക്ഷം രോഗബാധിതരുണ്ട്. 16,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.നിലവിൽ 1.81 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.മരണസംഖ്യ 1.58 ലക്ഷമായി ഉയർന്നു. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്.ഇതുവരെ 2.10 കോടി പേർക്ക് കുത്തിവയ്‌പെടുത്തു.
ഒരു കോടി പതിനൊന്ന് ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ബ്രസീലാണ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.റഷ്യയിൽ 43 ലക്ഷം പേർക്കും, ബ്രിട്ടനിൽ 42 ലക്ഷം പേർക്കും,ഫ്രാൻസിൽ 39 ലക്ഷം പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.