
കൽപറ്റ: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടി. തവിഞ്ഞാൽ മക്കിക്കൊല്ലിയിൽ ഇറങ്ങിയ കടുവയെയാണ് പിടികൂടിയത്. മക്കി കൊല്ലിയിലും പരിസരത്തും ഇടയ്ക്കിടെ കടുവ ഇറങ്ങുന്നുവെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് വനപാലകർ കൂട് സ്ഥാപിക്കുകയായിരുന്നു. ഈ കൂട്ടിലാണ് ഇന്നലെ രാത്രി കടുവ കുടുങ്ങിയത്. കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടു പോയി.