nun

യാങ്കൂൺ: ''നിങ്ങൾക്കു വേണമെങ്കിൽ എന്റെ ജീവനെടുക്കാം. അവരെ വെറുതെ വിടൂ...അവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ''വെന്ന് പട്ടാളക്കാർക്ക് മുന്നിൽ മുട്ടുകുത്തി നിന്ന് അഭ്യർത്ഥിച്ച് കന്യാസ്ത്രീ. ആൻ റോസ് നു ത്വാങ് എന്ന കന്യാസ്ത്രീയാണ് മ്യാൻമറിലെ ജനങ്ങളുടെ ജീവനുവേണ്ടി പട്ടാളക്കാരോട് കേണപേക്ഷിച്ചത്.

മൈകെയ്‌ന നഗരത്തിലായിരുന്നു സംഭവം. ജനാധിപത്യ പ്രക്ഷോഭകരെ അടിച്ചമർത്താൻ എത്തിയതായിരുന്നു പട്ടാളം. ഇവർക്ക് മുന്നിലാണ് കന്യാസ്ത്രീ എത്തിയത്. ആക്രമണമുണ്ടാകില്ല എന്ന് ഉറപ്പു നൽകിയാൽ മാത്രമേ തിരിച്ചുപോകൂവെന്ന നിലപാടി ആന്റോസ് ഉറച്ചു നിന്നു.

ഇതോടെ പട്ടാളക്കാർ തന്ത്രം മാറ്റി. റോഡ് ഗതാഗത്തിന് തടസമുണ്ടാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും, ആക്രമണം ഉണ്ടാകില്ലെന്നും പറഞ്ഞ് ആൻ റോസിനെ മടക്കി അയച്ചു. തുടർന്ന് പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്തു.സമീപത്തുള്ള ആൻ റോസിന്റെ ക്ലിനിക്കിലാണ് പരുക്കേറ്റവർ പിന്നീട് അഭയം തേടിയത്.