kameshwari

ബംഗളൂരു: പാർശ്വഫലങ്ങൾ ഉണ്ടാകുമോയെന്ന് പേടിച്ച് കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്ത നിരവധി പേരുണ്ട്. അവരൊക്കെ കാമേശ്വരി എന്ന മുത്തശ്ശിയെ കണ്ടു പഠിക്കണം. രാജ്യത്ത് കുത്തിവയ്‌പെടുത്ത ഏറ്റവും പ്രായം കൂടിയ വനിതയാണ് കാമേശ്വരി. 103 വയസാണ് പ്രായം.

ബംഗളൂരുവിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് ഇന്നലെയാണ് കാമേശ്വരി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. അതേസമയം രാജ്യത്ത് ഇതുവരെ രണ്ട് കോടി നാൽപത് ലക്ഷത്തിലധികം പേർ കുത്തിവയ്‌പെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകിട്ട് ഏഴ് വരെയുള്ള കണക്ക് പ്രകാരം 2,40,37,644 പേർ ഇതുവരെ കുത്തിവയ്‌പെടുത്തു.


വാക്‌സിനേഷന്റെ രണ്ടാംഘട്ടമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ ഘട്ടത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, നാൽപത്തിയഞ്ച് വയസിൽ കൂടുതലുള്ള ഇതര രോഗമുള്ളവർക്കുമാണ് കുത്തിവയ്പ്.