shinu-shyamalan

കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഡോക്ടർ ഷിനു ശ്യാമളൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടർ ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ സ്വീകരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

എന്നാൽ പോസ്റ്റിന് താഴെ ആരോഗ്യമന്ത്രി കെ കെ ശൈലജ വാക്‌സിൻ സ്വീകരിച്ചപ്പോൾ ഇട്ട ചിത്രത്തെ താരതമ്യം ചെയ്തുകൊണ്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. 'ടീച്ചറമ്മ കാണുന്നുണ്ടോ ഇതൊക്കെ, ഈ ഫോട്ടോ കണ്ടിട്ട് ആർക്കും വികാരം വന്നിട്ടില്ല, വരികയുമില്ല', ടീച്ചറമ്മ കണ്ടുപഠിക്കട്ടെ തുടങ്ങി നിരവധി കമൻറുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

shinu-shyamalan

ആരോഗ്യമന്ത്രി വാക്സിൻ സ്വീകരിക്കുന്ന ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ബ്ലൗസിന് മുകളിലാണോ കുത്തിവയ്‌പെടുക്കുന്നതെന്ന രീതിയിൽ ചിത്രത്തെ ചിലർ പരിഹസിച്ചിരുന്നു.