abdullakutty

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പും സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു എന്ന് ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ അബ്‌ദുളളക്കുട്ടി. മലപ്പുറം ബി ജെ പിക്ക് ഒരുപാട് വെല്ലുവിളികളുളള പ്രദേശമാണ്. എങ്കിലും കേരള രാഷ്ട്രീയത്തിലെ സാഹചര്യം വലിയ തോതിൽ മാറികൊണ്ടിരിക്കുകയാണെന്നും അബ്‌ദുളളക്കുട്ടി പറഞ്ഞു.

നല്ലൊരു പോരാട്ടം നടത്താനാകുമെന്നാണ് പ്രതീക്ഷ. നരേന്ദ്രമോദിയുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അനുഭവിക്കാത്ത ഒരു പ്രദേശവും മലപ്പുറത്തുണ്ടാകുമെന്ന് തോന്നുന്നില്ല. പഴയതു പോലെ ആന്റി ബി ജെ പി വികാരമൊന്നും കേരളത്തിൽ ഇല്ലെന്നും അത് കുറഞ്ഞുവരികയാണെന്നും അബ്‌ദുളളക്കുട്ടി വ്യക്തമാക്കി.

കേരളത്തിൽ ഇപ്പോൾ ക്രൈസ്‌വരുടെ പിന്തുണ കിട്ടി. നാളെ മുസ്ലീമുകളും കൂടെ വരും. ഇന്നത്തെ റോഡ് ഷോയിലൂടെ പ്രചാരണത്തിന് തുടക്കമാവുകയാണെന്നും അബ്‌ദുളളക്കുട്ടി പറഞ്ഞു.