ee

കാർട്ടൂണുകളും കാരിക്കേച്ചറുകളും ഹാസ്യലേഖനങ്ങളും നിറഞ്ഞ ഹാസ്യപ്രസിദ്ധീകരണങ്ങൾ ഇന്ന് ജനപ്രിയമാണല്ലോ. ഇത്തരം ഹാസ്യപ്രസിദ്ധീകരണങ്ങളുടെ ചരിത്രമാണ് ഇത്തവണ. ഫ്രാൻസിൽ 1830ൽ ചാൾസ് ഫിലിപ്പോൺ (1806-1862) ലാകാരിക്കേച്ചർ ( LA Caricature) ) എന്ന പേരിൽ ആദ്യത്തെ ഹാസ്യമാസിക ആരംഭിച്ചതോടെ വിനോദചിത്രകലയിൽ ഒരു പുതിയ യുഗം പിറന്നു. ചക്രവർത്തിയായ ലൂയി ഫിലിപ്പിന്റെ മുഖം വികൃതമായി വരച്ച ചിത്രം പ്രസിദ്ധീകരിച്ചതിന് ഫിലിപ്പോണിന് കോടതി കയറേണ്ടിവന്നു. ഹാസ്യമാസികയിൽ വരച്ചിരുന്ന ഹോണോറെ ദോമിയെ എന്ന ചിത്രകാരൻ തടവിലാക്കപ്പെട്ടു.

ഇന്നു നാം കാർട്ടൂണുകളിൽ കാണുന്ന പോലുള്ള സംഭാഷണങ്ങൾ ചിത്രത്തിനു താഴെ എഴുതുന്ന രീതി കൊണ്ടുവന്നത് ദോമിയേ ആയിരുന്നു. കടുത്ത രാഷ്ട്രീയ വിമർശനമുൾക്കൊള്ളുന്ന ദോമിയേയുടെ ചിത്രങ്ങൾ ജനങ്ങളിൽ വിപ്ലവചിന്തയുണർത്താൻ പോന്നതായിരുന്നു. സെൻസറിംഗ് പ്രശ്‌നങ്ങളാൽ ലാകാരിക്കേച്ചർ അടച്ചുപൂട്ടേണ്ടി വന്നെങ്കിലും രണ്ടുവർഷം കഴിഞ്ഞ് ഫിലിപ്പോൺ ലെകാരിവാരി എന്ന പേരിൽ ഒരു നർമ്മദിനപ്പത്രം തന്നെ തുടങ്ങി. ദോമിയേയെ കൂടാതെ ഫ്രാൻസിലെ പ്രമുഖ കാരിക്കേച്ചറിസ്റ്റുകളായ ഗ്രാൻഡ്വിൽ, ഹെന്റി മോനിയേ എന്നിവരെല്ലാം വരച്ചു തെളിഞ്ഞത് ഫിലിപ്പോണിന്റെ പ്രസിദ്ധീകരണങ്ങളിലാണ്. തിരഞ്ഞെടുത്ത ആയിരം ഹാസ്യചിത്രങ്ങൾ ഉൾക്കൊള്ളിച്ച് ഫിലിപ്പോൺ 1848ൽ ഒരു സമാഹാരം പുറത്തിറക്കി.

നേരത്തെ തന്നെ ഇംഗ്ലണ്ടിൽ നർമ്മമാസികകൾ ഉണ്ടായിരുന്നു എങ്കിലും ഫിലിപ്പോണിന്റെ വിജയത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് 1841ൽ പഞ്ച് മാസിക ആരംഭിക്കുമ്പോൾ സ്ഥാപകനായ ഹെന്റി മേഹ്യൂ അതിനെ വിശേഷിപ്പിച്ചത് ലണ്ടൻ കാരിവാരി എന്നാണ്. ഫിലിപ്പോൺ ഇറ്റലിയിൽ ചെയ്തുകൊണ്ടിരുന്ന സാമൂഹ്യവിമർശനരീതി പിന്തുടർന്ന പഞ്ചിന്റെ ആദ്യമുഖചിത്രം വരച്ചത് രേഖാചിത്രകാരനായിരുന്ന റിച്ചാർഡ് ഡോയൽ ആയിരുന്നു. ഹാസ്യചിത്രങ്ങൾക്ക് കാർട്ടൂൺ എന്ന് വിളിപ്പേര് നൽകിയത് ലോക കാർട്ടൂണിനുതന്നെ ഏറെ പ്രചോദനം നൽകിയ പഞ്ച് മാസികയാണ്. കടലാസ് എന്നർത്ഥമുള്ള കാർട്ടോൺ (Cartone) എന്ന ഇറ്റാലി യൻ പദത്തിൽ നിന്നുമാണ് കാർട്ടൂൺ എന്ന പദത്തിന്റെ ഉത്ഭവം.വലിയ കാൻവാസ് ,തുണി എന്നിവയിലേയ്‌ ക്ക് പകർത്തും മുമ്പ് പെയിന്റിംഗുങ്ങുകളുടേയും മറ്റ് അലങ്കാരമാതൃകകളുടേയും മാതൃകകളായി തയ്യാറാക്കുന്ന അപൂർണ്ണമായ പ്രാഥമിരേഖാചിത്രങ്ങൾ അക്കാലത്ത് കാർട്ടൂൺ എന്ന് അറിയപ്പെട്ടിരുന്നു.1843 കാലത്ത് പഞ്ച് അവരുടെ രാഷ്ട്രീയവിമർശന ചിത്രങ്ങൾക്ക് കാർട്ടൂൺ എന്ന തലവാചകം നൽകിത്തുടങ്ങി.പ്രസിദ്ധീകരണത്തിന്റെ പ്രശസ്തിനിമിത്തം ആ പുതുമ ഏവർക്കും സ്വീകാര്യമായി മാറി.

ചാൾസ് ഡിക്കൻസിന്റെ ക്രിസ്‌മസ് കാരളിനും മറ്റും രേഖാചിത്രങ്ങൾ വരച്ച ജോൺ ലീച്ച് പഞ്ചിൽ നിരന്തരം രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചിരുന്നു. വെസ്റ്റ് മിനിസ്റ്റർ കൊട്ടാരം പുതുക്കിപ്പണിതപ്പോൾ ചുമർചിത്രങ്ങൾ നവീകരിക്കാൻ ആൽബർട്ട് രാജകുമാരൻ സംഘടിപ്പിച്ച മത്സരത്തിൽ ലഭിച്ചത് ഏറെയും അപഹാസ്യമായ രേഖാചിത്രങ്ങൾ ആയിരുന്നു.ഇതിനെ ആസ്പദമാക്കി ലീച്ച് വരച്ച കാർട്ടൂണുകൾ പഞ്ച് പ്രസിദ്ധീകരിച്ചു.പിന്നീട് സമൂഹത്തിൽ ചർച്ചയാകുന്ന പല സംഭവങ്ങളെക്കുറിച്ചുമുള്ള സമാനമായ ഹാസ്യചിത്രങ്ങൾ പഞ്ച് പ്രസിദ്ധീകരിച്ചു.ആധുനിക കാർട്ടൂണിനോട് വളരെ അടുത്തുനിൽക്കുന്ന ചിത്രങ്ങളായിരുന്നു അവയെല്ലാം. നെപ്പോളിയൻ മൂന്നാമന്റേയും റഷ്യൻ ചക്രവർത്തി നിക്കോളാസ് ഒന്നാമന്റേയും ഹാസ്യചിത്രങ്ങൾ വരച്ച് ഫ്രഞ്ചുകാരുടേയും റഷ്യക്കാരുടേയും നീരസം ഏറ്റുവാങ്ങിയ ലീച്ചിന്റെ പേരിൽ പഞ്ച് മാസികയ്‌ക്കും ആ രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. 1868ൽ തോമസ് ഗിബ്സൺ തുടങ്ങിയ വാനിറ്റി ഫെയർ എന്ന മാസികയിൽ പെല്ലഗ്രിനി, സർ ലെസ്ലി,മാക്സ് ബീർബോം എന്നിങ്ങനെ അക്കാലത്തെ പ്രമുഖ കാരിക്കേച്ചറിസ്റ്റുകൾ വരച്ചെങ്കിലും പഞ്ചിന് എതിരാളി എന്ന നിലയിൽ വളരാൻ ആ പ്രസിദ്ധീകരണത്തിന് സാധിച്ചില്ല. ഇറ്റാലിയനായ പെല്ലെഗ്രിനി ഏപ് എന്ന തൂലികാനാമത്തിലാണ്

eee

വാനിറ്റി ഫെയറിൽ വരച്ചിരുന്നത്. 1820ൽ ലിത്തോഗ്രാഫിയുടെ വരവ് പത്രപ്രവർത്തനത്തിനു നൽകിയ നവോന്മേഷം കാർട്ടൂണിലും പ്രതിഫലിച്ചു.ആഭ്യന്തരയുദ്ധകാലത്ത് യുദ്ധമുന്നണിയിലെ വാർത്തകൾക്കും ചിത്രങ്ങളുമായി പ്രത്യക്ഷപ്പെട്ട വർത്തമാനപത്രങ്ങളിലെ കാർട്ടൂണുകളും ജനപ്രീതി നേടി.അമേരിക്കയിൽ ദ ബജറ്റ് ഓഫ് ഫൺ ( The Budget of fun ),ജോളി ജോക്കർ( Jolly Joke ), കോമിക് മന്ത്ലി( (Comic Monthly) ), ഫണ്ണി ഫെലോ( (Funny Fellow) ) തുടങ്ങി നിരവധി ഹാസ്യമാസികകൾ കടന്നുവന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അമേരിക്കയിൽ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകങ്ങളായി പല കാർട്ടൂൺ പ്രസിദ്ധീകരണങ്ങളും രംഗത്തുവന്നു.1876ൽ ഡെമോക്രാറ്റിക് പാർട്ടിയ്‌ക്ക് വേണ്ടി കാർട്ടൂണിസ്റ്റായ ജോസഫ് കൊപ്ലർ, പക്ക്( (Puck )എന്ന കാർട്ടൂൺ മാസിക ആരംഭിച്ചപ്പോൾ ഇതിനെതിരെ റിപ്പബ്ലിക് പാർട്ടിക്ക് ജഡ്‌ജ്( Judge) ) എന്ന മാസികയുടെ പിന്തുണ ലഭിച്ചു.

ഈ രണ്ടു മാസികകളിലും ഒരുപോലെ പ്രത്യക്ഷപ്പെട്ടിരുന്ന ബൺഹാഡ് ഗില്ലയുടെ കാർട്ടൂണുകൾക്ക് വൻ ജൻപ്രീതി നേടാനായി. കേണൽ ബ്ലിംബ് എന്ന പ്രശസ്തമായ കഥാപാത്രത്തിലൂടെ ഹിറ്റ്ലറുടെ നരനായാട്ടിനേയും നാസി ഭരണകൂടഭീകരതയേയും വിമർശിച്ച കാർട്ടൂണിസ്റ്റായിരുന്നു ഡേവിഡ് ലോ. ലോകകാർട്ടൂണിന്റെ ആചാര്യനായി കണക്കാക്കുന്ന ഡേവിഡ് ലോ ഇന്ത്യയിലെ ആദ്യകാല കാർട്ടൂണിസ്റ്റുകളിലും നിർണായക സ്വാധീനം ചെലുത്തി.ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കർ മുതൽ അബു എബ്രഹാം,ആർ.കെ. ലക്ഷ്‌മൺ,കുട്ടി തുടങ്ങി പ്രഗത്ഭരായ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ രചനകളിൽ ഡേവിഡ് ലോയുടെ ക്ലാസിക് രചനാശൈലിയുടെ സ്വാധീനം ഉണ്ടായിരുന്നു.പഞ്ച് മാസികയുടെ മാതൃകയിൽ ശങ്കർ ആരംഭിച്ച ശങ്കേഴ്സ് വീക്ക്ലി ഇന്ത്യൻ കാർട്ടൂണിന്റെ വളർച്ചയ്‌ക്ക് അതുല്യമായ സംഭാവനകൾ നൽകി.