snake

വാഷിംഗ്ടൺ: ശരീരത്തിൽ സ്മൈലി ഇമോജികളുളള പെരുമ്പാമ്പിന് വില നാലേകാൽ ലക്ഷം രൂപ. പാമ്പുവളർത്തുകാരനായ ജസ്റ്റിൻ കോബിൽകയാണ് സ്മൈലി ഇമോജികളുമായി ജനിച്ച പാമ്പിന്റെ ഉടമസ്ഥൻ.19 വർഷമായി പെരുമ്പാമ്പുകൾ വളർത്തുന്ന ജസ്റ്റിൻ പ്രത്യേക പ്രജനന രീതിയിലൂടെയാണ് ലാവൻഡർ ആൽബിനോ പൈബാൾഡ് ബാൾ ഇനത്തിൽപ്പെട്ട സ്മൈലി പാമ്പിനെ സൃഷ്ടിച്ചത്. ശ്രമം തുടങ്ങിയിട്ട് എട്ടുവർഷമായെങ്കിലും അടുത്തിടെയാണ് വിജയിച്ചത്. മൂന്ന് ഇമോജികളാണ് പാമ്പിന്റെ ശരീരത്തിലുണ്ടായിരുന്നത്. വൻ വില നൽകി പാമ്പിനെ സ്വന്തമാക്കാൻ നിരവധിപേർ എത്തിയതോടെയാണ് സ്മൈലി പാമ്പിനെ വിൽക്കാൻ തീരുമാനിച്ചത്. കൂടുതൽ പാമ്പുകളെ ഇത്തരത്തിൽ സൃഷ്ടിക്കാനുളള ശ്രമത്തിലാണ് ജസ്റ്റിൻ.

snake1

മോഹവില നൽകിയാണ് അപൂർവ ഇനത്തിലുളള പാമ്പുകളെ പലരും സ്വന്തമാക്കുന്നത്. പാമ്പുകളെ അരുമകളാക്കി വളർത്തുന്നവരാണ് ഇത്തരം പാമ്പുകളെ സ്വന്തമാക്കുന്നത്. പല വിദേശ രാജ്യങ്ങളിലും വിഷമില്ലാത്ത പാമ്പുകളെ വീട്ടിൽ വളർത്താൻ അനുമതിയുണ്ട്. ഇന്ത്യയുടെ പലഭാഗത്തുനിന്നും അപൂർവ ഇനത്തിലുളള പാമ്പുകളെ പിടികൂടിയിട്ടുണ്ട്.