
താരങ്ങളുടെ വാച്ചിന്റെയും,വസ്ത്രങ്ങളുടെയുമൊക്കെ വിലയറിയാൻ ആരാധകർ ശ്രമിക്കാറുണ്ട്. പൃഥ്വിരാജിന്റെ വാച്ചിന്റെ വിലയും, നടി മലൈകയുടെ ബാഗിന്റെ വിലയുമൊക്കെ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം ധരിച്ച മാസ്‌കിന്റെ വിലയെക്കുറിച്ചാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച.
മാർച്ച് 11നാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ 'ദ പ്രീസ്റ്റ്' റിലീസിനെത്തുന്നത്. ഇതിന്റെ ഭാഗമായി നടന്ന പ്രസ് കോൺഫറൻസിൽ പങ്കെടുക്കാൻ മമ്മൂട്ടിയും മഞ്ജു വാര്യരും എത്തിയിരുന്നു. ആരാധകരുടെ കണ്ണുടക്കിയതാകട്ടെ മെഗാസ്റ്റാറിന്റെ മാസ്‌കിലും.
തുടർന്ന് മാസ്‌കിന്റെ വിലയറിയാൻ പലരും ഗൂഗിളിൽ തപ്പുകയും ചെയ്തു. ഹ്യൂഗോ മാസ് ന്യൂ സീസൺ പ്രിന്റ് മാസ്‌ക്കാണ് മമ്മൂട്ടി ധരിച്ചത്.ഈ മോഡൽ മാസ്‌കുകൾക്ക് കുറഞ്ഞത് 25 ഡോളർ(അതായത് ഏകദേശം 1800രൂപയാണ് വില) ആണ് വില. ഇപ്പോൾ പല തരത്തിലുള്ള മാസ്‌കുകളാണ് വിപണിയിൽ ഇടം നേടുന്നത്.