
ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം അന്ധാദൂൻ'ന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. തമിഴിൽ ചിത്രം ത്യാഗരാജൻ സംവിധാനം ചെയ്യും. ത്യാഗരാജൻ സ്റ്റാർ മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സിമ്രാൻ, പ്രശാന്ത്, കാർത്തിക് എന്നിവർ പ്രധാനവേഷത്തിൽ എത്തും. അന്ധഗൻ എന്ന് പേരിട്ടിരിക്കുന്നചിത്രത്തിൽ കെ എസ് രവികുമാർ, യോഗി ബാബു, ഉർവ്വശി, ലീല സാംസൺ, മനോബാല, വനിത വിജയകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ.
അന്ധാദൂൻ മലയാളത്തിലേക്കും റീമേക്കിനൊരുങ്ങുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ.ചന്ദ്രനാണ് മലയാളത്തിൽ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, അഹാന കൃഷ്ണ എന്നിവരാണ് മലയാളത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആയുഷ്മാൻ ഖുരാന, തബു, രാധിക ആപ്തേ എന്നിവരാണ് ഹിന്ദിയിൽ പ്രധാനവേഷത്തിലെത്തിയത്.