
ദുബായ്: ഐ.സി.സിയുടെ പുതുക്കിയ ട്വന്റി 20 റാങ്കിംഗിൽ ഇന്ത്യൻ താരം കെ.എൽ രാഹുൽ ഒരു പടവ് ഇറങ്ങി മൂന്നാം സ്ഥാനത്തായി.ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി റാങ്കിംഗിൽ ആറാം സ്ഥാനത്ത് തുടരുകയാണ്. ന്യൂസീലൻഡിനെതിരായ പരമ്പരയോടെ രണ്ടു സ്ഥാനങ്ങൾ കയറിയ ഓസീസ് ക്യാപ്ടൻ ആരോൺ ഫിഞ്ച് രണ്ടാം സ്ഥാനത്തേക്കുയർന്നു. 915 പോയിന്റോടെ ഇംഗ്ലണ്ട് താരം ഡേവിഡ് മലാനാണ് ഒന്നാം റാങ്കിൽ.
ടീം റാങ്കിംഗിൽ ആസ്ട്രേലിയയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തി.ഇംഗ്ളണ്ടാണ് ഒന്നാം റാങ്കിൽ.