himachal-accident

ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. 9 പേർക്ക് പരിക്കേറ്റു.

ബൊണ്ടേഡിയിൽ നിന്ന് ചമ്പയിലേക്ക് പോയ ബസാണ് ഇന്നലെ രാവിലെ 10.30യോടെ അപകടത്തിൽപ്പെട്ടത്. 200 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. 18 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 9 പേരെയും ചമ്പ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാലുപേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 20,000 രൂപാ വീതവും പരിക്കേറ്റവർക്ക് 5,000 രൂപാ വീതവും അടിയന്തര ധനസഹായം അനുവദിച്ചു.