
വാഷിംഗ്ടൺ: ഇന്ത്യയിലെ വാക്‌സിൻ ഉല്പാദനശേഷി വർദ്ധിപ്പിക്കുന്നതിനായി സാമ്പത്തിക പിന്തുണ നൽകാൻ ക്വാഡ് രാജ്യങ്ങളുടെ തലവന്മാർ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡിലുളളത്.
അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾ തമ്മിലാകും കരാർ. അമേരിക്കൻ വാക്‌സിൻ നിർമ്മാതാക്കളായ നോവാക്‌സ്, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയ്ക്കായി വാക്‌സിൻ ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേകം സഹായം നൽകാൻ കരാറിൽ ധാരണയായിട്ടുണ്ട്.
ഇന്ത്യയിലെ അധിക വാക്‌സിൻ ഉല്പാദനശേഷി ദക്ഷിണകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വാക്‌സിനേഷൻ യജ്ഞത്തിലും സഹായകമാകും.
നാളെ നടക്കുന്ന ക്വാഡ് യോഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചിരുന്നു.