
ലണ്ടൻ: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരം ഇംഗ്ലണ്ടിലെ ലോഡ്സിൽ നിന്ന് സതാംപ്ടണിലേക്ക് മാറ്റിയതായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. കൊവിഡ് വ്യാപനം മൂലമാണ് വേദി മാറ്റം. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മത്സരങ്ങൾ നടക്കുക. വളരെ കുറച്ച് കാണികൾക്ക് മാത്രമേ മത്സരം കാണാനുള്ള അവസരം ലഭിക്കൂ.
ന്യൂസിലാൻഡാണ് ഫൈനലിന് ആദ്യം യോഗ്യത നേടിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പര 3-1 ന് സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയും ഫൈനലിൽ സ്ഥാനമുറപ്പിച്ചു.