
കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന വണ്ണിന്റെ ട്രെയിലർ എത്തി. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ കേരള രാഷ്ച്രീയത്തിന്റെ സമകലീന പരിശ്ചേദമാണ് വരച്ചുകാട്ടുന്നത് എന്നാണ് ട്രെയിലറിൽ കാണാവുന്നത് മുരളി ഗോപി, അലൻസിയർ, ജോജു ജോർജ്.. ഗായത്രി അരുൺ, രഞ്ജിത്ത്, തുടങ്ങിയവരെ ട്രെയിലറിൽ കാണാം.. പൂർണമായും ഒരു രാഷ്ട്രീയചിത്രമാണ് വൺ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബിസഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ. വൈദി സോമസുന്ദരമാണ്. ഗോപി സുന്ദറാണ് സംഗീതം.