p

അബുദാബി: മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അതിവേഗത്തിൽ ഫലം ലഭ്യമാകുന്ന സൗജന്യ കൊവിഡ്​ പരിശോധന സൗകര്യം ഏർപ്പെടുത്തി. 90 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. ഏറ്റവും വേഗത്തിൽ പി.സി.ആർ പരിശോധന ഫലം ലഭ്യമാക്കുന്ന സംവിധാനമാണിതെന്നാണ് റിപ്പോർട്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് അബുദാബിയിലെത്തുന്ന യാത്രക്കാർ 96 മണിക്കൂർ മുമ്പ് കൊവിഡ്​ പരിശോധന നടത്തണമെന്ന്​ നിബന്ധനയുണ്ട്​. വിമാനത്താവളത്തിലെത്തിയാൽ വീണ്ടും പരിശോധനയുണ്ട്​. ഇതിനാണ്​ അതിവേഗ സംവിധാനം ഒരുക്കിയിരിക്കുന്നത്​. ടെർമിനൽ 1, 3 വഴി എത്തുന്ന എല്ലാ യാത്രക്കാർക്കും പി.സി.ആർ പരിശോധന നടത്തും.ഫലങ്ങൾ മൊബൈലിൽ മെസേജ് വഴിയോ വാട്ട്സ്ആപ്പ് വഴിയോ ലഭിക്കും. എമിറേറ്റ്‌സ് ഐ.ഡി കാർഡുള്ളവർക്ക് അൽഹൊസൈൻ മൊബൈൽ ആപ്ലിക്കേഷനിലും ഫലം ലഭ്യമാകും

പ്രതിദിനം 20,000 യാത്രക്കാരുടെ കൊവിഡ് പരിശോധന നടത്താനുള്ള ശേഷിയോടെ പ്രവർത്തനമാരംഭിച്ച എയർപോർട്ടിലെ ലബോറട്ടറി വിമാന യാത്രാ നടപടിക്രമങ്ങളും ക്വാറന്റൈൻ നടപടികളും സുഗമമാക്കും.