
ഷാർജ: സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്‌സിലേക്ക് (SWAT) ആദ്യമായി വനിതകൾ മാത്രമുള്ള ടീമിനെ നിയമിച്ച് യു.എ.ഇ. 24മുതൽ 44 വയസുവരെയുള്ള പത്ത് പേരെയാണ് സ്വാറ്റിലേക്ക് നിയമിച്ചത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലാണ് ഇവർ ശ്രദ്ധ പതിപ്പിക്കുന്നത്.
ഷാർജ പൊലീസിന്റെ ഭാഗമായി രാജ്യത്തെ സേവിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് വനിതാ കമാൻഡോമാർ പറഞ്ഞു.