
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. 12 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. സി.പി.എം പ്രവർത്തകർ പ്രതിഷേധം ഉയർത്തിയ കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
പാലായില്‍ മാണി സി കാപ്പനെതിരെ ജോസ് കെ മാണി മത്സരിക്കും. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെതിരെ സ്റ്റീഫന്‍ ജോര്‍ജ്, റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണന്‍, കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍ ജയരാജ്, പൂഞ്ഞാര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശേരി അഡ്വ. ജോബ് മൈക്കിള്‍, തൊടുപുഴ പ്രഫ. കെ.എ. ആന്റണി, ഇടുക്കി റോഷി അഗസ്റ്റിന്‍, എന്നിവരാണ് സ്ഥാനാര്‍ത്ഥികൾ.
പതിമൂന്ന് സീറ്റുകളാണ് എല്‍ഡിഎഫില്‍ കേരളാ കോണ്‍ഗ്രസിന് നല്‍കിയത്. ഇതില്‍ കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.കുറ്റ്യാടി മണ്ഡലത്തിലെ പ്രതിഷേധം കണക്കിലെടുത്ത് സിപിഎം നേതൃത്വം കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.