
ന്യൂഡൽഹി: രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും കർഷക സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 26ന് ഭാരത് ബന്ദ് നടത്താൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. കർഷക സമരം നാലുമാസം പിന്നിടുന്നതിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ധന വില വർദ്ധനവിനെതിരെ മാർച്ച് 15ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷകസംഘടനകൾ അറിയിച്ചു.
മടങ്ങിപ്പോയ പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ ഡൽഹിയിലെ സമരസ്ഥലങ്ങളിലേയ്ക്ക് മടങ്ങിവരുമെന്നും സംഘടനകൾ പറയുന്നു.
ഡിസംബർ എട്ടിനും കർഷകസംഘടനകൾ ഭാരത് ബന്ദ് നടത്തിയിരുന്നു