
തിരുവനന്തപുരം : സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്നാണ് വിലയിരുത്തൽ.
ശബ്ദം തന്റേതെന്ന് സ്വപ്ന സ്ഥിരീകരിച്ചിരുന്നു. കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്ന സുരേഷിനെ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് വനിതാ പൊലീസ് ഓഫീസറുടെ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ തുടർനടപടി എന്താകണമെന്നാണ് നിയമോപദേശം ആവശ്യപ്പെട്ടത്.