kejriwal-

ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി സർക്കാർ ജനങ്ങളെ സേവിക്കുന്നത് രാമരാജ്യം എന്ന സങ്കൽപ്പത്തിലെ പത്ത് ആശയങ്ങൾ ഉൾക്കൊണ്ടാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. താനൊരു രാമ- ഹനുമാൻ ഭക്തനാണെന്നും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുമ്പോൾ ഡൽഹി സർക്കാർ മുതിർന്നവരെ ദർശനത്തിനായി അയക്കുമെന്നും കെജ്ക്‌രിവാൾ നിയമസഭയിൽ പറഞ്ഞു.

ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, ജലവിതരണം, തൊഴിൽ, വീട്, സ്ത്രീ സുരക്ഷ, മുതിർന്ന പൗരൻമാരോടുള്ള ആദരവ് തുടങ്ങിയ രാമരാജ്യത്തിന്റെ ആശയങ്ങളാണ് ഡൽഹി സർക്കാർ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ജനങ്ങൾക്കൊപ്പം ക്യൂനിന്ന് ജനപ്രതിനിധികളും കൊവിഡ് വാക്സീൻ സ്വീകരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.