
കോഴിക്കോട്: ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് അത്തോളി കൊടക്കല്ല വടക്കേ ചങ്ങരോത്താണ് സംഭവം. കൃഷ്ണൻ എന്നയാളാണ് ജീവനൊടുക്കിയത്. ഭാര്യ ശോഭനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.