
ഭോപ്പാൽ: മദ്യലഹരിയിൽ യുവതിയുടെ വലതു കൈയും കാൽപ്പത്തിയും ഭർത്താവ് വെട്ടിയെടുത്തു.മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.ഹോഷാൻഗബാദ് സ്വദേശി പ്രിതം സിങ് സിസോദിയയെ (39) പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയായ സംഗീതയുടെ തല വെട്ടിയെടുക്കാനുള്ള പ്രതിയുടെ ശ്രമം പൊലീസ് തടഞ്ഞു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് സംഗീതയെ ആശുപത്രിയിൽ എത്തിച്ചത്.
പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, സംശയരോഗമാണ് സംഭവത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു. യുവതി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയിൽ കൈയും കാൽപ്പത്തിയും തുന്നിച്ചേർക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും പൊലീസ് വ്യക്തമാക്കി.