
കൊവിഡ് കാലമായതോടെ സലൂണുകളിലൊന്നും തിരക്കേയില്ല. മിക്കവരും ഷേവിംഗ് വീട്ടിൽ തന്നെയാക്കി. ഇപ്പോഴിതാ തന്റെ കസ്റ്റമേഴ്‌സിനെ തിരികെക്കൊണ്ടുവരാനായി കിടിലൻ ഐഡിയയുമായെത്തിയിരിക്കുകയാണ് പൂനെ സ്വദേശിയായ അവിനാഷ് ബോറുണ്ടിയ എന്ന യുവാവ്. എന്താണ് ആ ഐഡിയ എന്നല്ലേ?
സ്വർണം പൂശിയ റേസർ ഉപയോഗിച്ചുള്ള രാജകീയ ഷേവിംഗാണ് കസ്റ്റമേഴ്‌സിന് യുവാവ് നൽകുന്ന ഓഫർ. ഷേവിംഗ് വലിയ തുക ഈടാക്കുന്നുവെന്ന് കരുതിയെങ്കിൽ തെറ്റി. വെറും നൂറ് രൂപമാത്രമാണ് യുവാവ് വാങ്ങിക്കുന്നത്.
റേസറിന് ഏകദേശം നാല് ലക്ഷം രൂപയാണ് വില. 80 ഗ്രാം സ്വർണമാണ് രാജസ്ഥാനിൽ നിർമിച്ച ഈ റേസറിൽ പൂശിയിരിക്കുന്നത്.സ്വർണ റേസറിൽ കൗതുകം തോന്നി ആളുകൾ സലൂണിലേക്ക് എത്തുമെന്നാണ് യുവാവിന്റെ പ്രതീക്ഷ.