
കൊച്ചി: ശക്തമായ കാറ്റിൽ കണ്ടെയ്‌നർ ലോറി പിന്നിലേക്ക് നീങ്ങി പുഴയിലേക്ക് വീണ് അപകടം. എറണാകുളം പാതാളത്ത് ഒരു ഗോഡൗണിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയാണ് പിറകിലേക്ക് നീങ്ങി പെരിയാറിൽ വീണത്. മൾട്ടിവുഡ് കയറ്റിവന്ന ലോഖിയുടെ ഹാൻഡ്‌ബ്രേക്കിഡാൻ ഡ്രൈവർ മറന്നതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. അപകടം കാരണം 25 ലക്ഷം രൂപയുടെ നഷ്‌ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഗോഡൗണിന് സമീപത്തെ മതിലും തകർത്താണ് ലോറി പുഴയിൽവീണത്.