
തിരുവനന്തപുരം: സ്വർണത്തിന് 280 രൂപ കൂടി. പവന് 33,720 രൂപയാണ് ഇന്നത്തെ വില.ഗ്രാമിന് 4215 രൂപയായി ഉയർന്നു. 33,440 രൂപയായിരുന്നു ഇന്നലത്തെ വില. യുഎസ് ട്രഷറി ആദായത്തിലെ വർദ്ധനയിൽ നേരിയ കുറവുവന്നതാണ് ആഗോള വിപണിയിൽ സ്വർണ വില വ്യത്യാസപ്പെടാൻ കാരണം.
ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 1,731.49 ഡോളറായി ഉയർന്നു. ദേശീയ വിപണിയിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 44,430 രൂപയാണ്.