ruth

ആൻഡ്രിയ ക്രിയേഷൻസ് ഇന്റർനാഷണൽ നിർമ്മിച്ച് സംവിധായകൻ ഷോജി സെബാസ്റ്റ്യൻ ഒരുക്കുന്ന റൂത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകൻ വിദ്യാസാഗർ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് റൂത്ത്. തെന്നിന്ത്യൻ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ദ്ധരും മലയാളത്തിലെ പ്രശസ്ത താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. രാജസ്ഥാനിൽ ചിത്രീകരിച്ച് പെൺഭ്രൂണഹത്യയുടെ കഥ പറഞ്ഞ 'പിപ്പലാന്ത്രി' എന്ന ചിത്രത്തിന് ശേഷം ഷോജി സെബാസ്റ്റ്യൻ ഒരുക്കുന്ന ചിത്രം കൂടിയാണ് റൂത്ത്. പുതുമയാർന്ന പ്രമേയവും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമാകാൻ പോകുന്ന ചിത്രമായിരിക്കും റൂത്ത്. ചിത്രീകരണം ഈ മാസം 30ന് പീരുമേട്ടിൽ ആരംഭിക്കും. ബിബിൻ സ്റ്റാൻലി ജോസഫ്, ജോസ് പോൾ, ഷൈൻ ജോൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ഷെല്ലി ജോയ്, സുരേഷ് വേലത്ത് എന്നിവരാണ്. സംഗീതം: വിദ്യാസാഗർ, ക്യാമറ: ആന്റണി ജോൺ, ഗാനരചന: ജോയ്സ് തോന്നിയാമല, എഡിറ്റർ: ഇബ്രു, എഫ്.എക്സ് പ്രൊജ്ര്രക് കോ ഓർഡിനേറ്റർ: ശ്രീജിത്ത് രാജാമണി, അസോസിയേറ്റ് ക്യാമറ: അരുൺ കുമാർ, പി.ആർ.ഒ: പി.ആർ.സുമേരൻ.