
ഇസ്ലാമാബാദ്: പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം കഴിച്ചു.13 വയസുള്ള കവിത ബായിയെയാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റിയത്. തുടർന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ള ഒരാൾ തന്നെ പതിമൂന്നുകാരിയെ വിവാഹം കഴിക്കുകയായിരുന്നു.
സിന്ധിലെ കശ്‌മോർ ജില്ലയിലെ തങ്‌വാനി താലൂക്കിലാണ് സംഭവം. മതപരിവർത്തനം നടത്തുന്ന ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മാർച്ച് എട്ടിനാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് അഞ്ച് പുരുഷന്മാർ തട്ടിക്കൊണ്ടുപോയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Ghotki, Sindh. A 13-year-old #Hindu girl named Kavita Bai was allegedly kidnapped by a man of Bahalkani tribe, forcibly converted to Islam by #Barelvi cleric Mian Mithoo, and then married off to her abductor. pic.twitter.com/c0Y8a91gB0— SAMRI (@SAMRIReports) March 10, 2021
ആയുധധാരികളായ അഞ്ച് പേർ മകളെ വീട്ടിൽ നിന്ന് ബലമായി വെള്ള വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം കൗമാരക്കാരി കോടതിയിൽ ഹാജരായി. തനിക്ക് പതിനെട്ട് വയസായെന്നും, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം എന്നും പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം സിന്ധ് ശിശു വിവാഹ നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ യഥാർത്ഥ പ്രായം നിർണ്ണയിക്കാൻ മെഡിക്കൽ പരിശോധനയ്ക്ക് കോടതി ഉത്തരവിടാൻ സാദ്ധ്യതയുണ്ട്.