prayaga

സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായ 2009ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമയിലൂടെ ബാലതാരമായി കടന്നുവന്ന നടിയാണ് പ്രയാഗ മാർട്ടിൻ. പിന്നീട് മലയാളത്തിലും തമിഴിലും ഒരുപാട് നല്ല വേഷങ്ങൾ താരത്തെ തേടിയെത്തി. മിസ്‌കിൻ എഴുതി സംവിധാനം ചെയ്ത പിസാസ് എന്ന സിനിമയിലെ പ്രധാന വേഷത്തിലൂടെയാണ് താരം തമിഴിലെത്തുന്നത്.

prayaga

2019ൽ പുറത്തിറങ്ങിയ ഗണേഷ് നായകനായ ഗീത എന്ന കന്നട സിനിമയിലും അഭിനയിച്ചു. ഫുക്രി, ഒരേ മുഖം, രാമലീല, പോക്കിരി സൈമൺ, ബ്രദേഴ്സ് ഡേ, ഉൾട്ട തുടങ്ങിയവയാണ് മലയാളത്തിലെ പ്രധാനപ്പെട്ട സിനിമകൾ. സോഷ്യൽ മീഡിയയിൽ സജീവമായ പ്രയാഗയെ 12 ലക്ഷം ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

prayaga

താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകർ കൈയടിച്ച് സ്വീകരിച്ച ആ ഫോട്ടോ ഷൂട്ടിന് പിന്നാലെ ഇപ്പോൾ ചുവന്ന സാരിയിൽ ശാലീന സുന്ദരിയായാണ് താരം പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.