
ബംഗളൂരു:ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം കർണാടകയിൽ റിപ്പോർട്ട് ചെയ്തു.സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. എന്നിരുന്നാലും, ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇതുവരെ, സംസ്ഥാനത്ത് 29 പേർക്ക് ബ്രിട്ടീഷ് വകഭേദം സ്ഥിരീകരിച്ചു. മാർച്ച് 10 വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം 9,56,801 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 12,379 മരിച്ചു. 9,36,947 പേർ രോഗമുക്തി നേടി. 7,456 പേർ മാത്രമാണ് ചികിത്സയിലുള്ളത്. അതേസമയം ഇന്ത്യയിൽ ഒരു കോടി പന്ത്രണ്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 1.58 ലക്ഷം പേർ മരിച്ചു. നിലവിൽ 1.86 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.