rain

തിരുവനന്തപുരം:കേരളത്തിലെ നാലുജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5എം എം മുതൽ 115.5 എം എംവരെയുള്ള ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.

കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനമുൾപ്പടെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. വേനൽമഴ കുറഞ്ഞതോടെ സംസ്ഥാനം കടുത്ത ചൂടിന്റെ പിടിയിലാണിപ്പോൾ. വേനൽമഴ കുറഞ്ഞത് സംസ്ഥാനത്ത് കടുത്ത കുടിവെള്ള ക്ഷാമത്തിനും ഇടയാക്കിയേക്കും.