federer

ദോഹ : 13 മാസത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം റോജർ ഫെഡറർക്ക് വിജയം.ഖത്തർ എക്സോൺ മൊബിൽ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ഡാനിയേൽ ഇവാൻസിനെ 7-6(10-8),3-6,7-5നാണ് ഫെഡററർ തോൽപ്പിച്ചത്.2020 ആസ്ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ നൊവാക്ക് ജോക്കോവിച്ചിനോട് തോറ്റശേഷം ആദ്യമായാണ് ഫെഡററർ കോർട്ടിലിറങ്ങുന്നത്. 405 ദിവസങ്ങൾ കളിക്കളത്തിൽ നിന്ന് മാറിനിന്ന താരം ഇതിനിടയിൽ കാൽമുട്ടിലെ പരിക്കിന് രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായി.