
ലിസ്ബൺ: ഓഡിയോ കാസറ്റുകളുടെ സ്രഷ്ടാവായ ഡച്ച് എൻജിനിയർ ലൂ ഓട്ടൻസ് (94) അന്തരിച്ചു. ജന്മനാടായ ഡ്യൂയിസിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
1960കളിലാണ് ലൂ ഓട്ടൻസ് കാസറ്റുകൾ രൂപകൽപന ചെയ്യുന്നത്. ഏറെ ജനപ്രീതി നേടിയ കാസറ്റുകൾ കോടിക്കണക്കിനാണ് വിറ്റഴിച്ചത്. 1960ലാണ് ഫിലിപ്സിന്റെ പ്രൊഡക്ട് ഡവലപ്പമെന്റ് വിഭാഗം തലവനായി ഓട്ടൻസ് ചുമതലയേൽക്കുന്നത്. പിന്നീട്, ഓട്ടൻസിന്റെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങളിലൂടെ ഫിലിപ്സ് കമ്പനി ഓഡിയോ കാസറ്റ് രൂപപ്പെടുത്തി.
1963ൽ ബെർലിൻ റേഡിയോ ഇലക്ട്രോണിക്സ് മേളയിലാണ് ഓഡിയോ കാസറ്റുകൾ ആദ്യമായി അവതരിപ്പിക്കുന്നത്.
സി.ഡി രൂപകൽപന ചെയ്ത ടീമിലും ഓട്ടൻസ് അംഗമായിരുന്നു.
എന്നാൽ, 1982ൽ ഫിലിപ്സ് സിഡി പ്ലെയർ പുറത്തിറക്കിറക്കിയതോടെ റെക്കോഡ് പ്ലെയറുകൾ പുരാതനവസ്തുവായെന്നും ഓട്ടൻസ് പറഞ്ഞിരുന്നു.സാങ്കേതികവിദ്യ പുരോഗമിച്ചതോടെ കാസറ്റുകൾ മാർക്കറ്റിൽ നിന്നും പുറത്തായെങ്കിലും ലേഡി ഗാഗ, ദ കില്ലേർസ് തുടങ്ങിയ പ്രശസ്ത സംഗീതജ്ഞർ തങ്ങളുടെ പുതിയ ആൽബങ്ങൾ കാസറ്റിലും ഇറക്കിയിരുന്നു.