oomen-chandy

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും. നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് ഹൈക്കമാന്റിനെ അദ്ദേഹം അറിയിച്ചതായാണ് വിവരം. നേമത്ത് ഉമ്മൻചാണ്ടി മത്സരിച്ചാൽ പുതുപ്പള‌ളിയിൽ മകൻ ചാണ്ടി ഉമ്മനാകും മത്സരിക്കുക.

എന്നാൽ കോൺഗ്രസിന് 140 മണ്ഡലവും ഒരുപോലെ പ്രധാനമാണെന്നും നേമത്ത് സ്ഥാനാർത്ഥിയാരെന്ന് അന്തിമതീരുമാനം ആയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേസമയം ഹൈക്കമാന്റ് നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു.