modi-mother

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെൻ ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചു. മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'അമ്മ കൊവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. അർഹരായവരെ വാക്സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കണം.'- അദ്ദേഹം ട്വീറ്റ് ചെയ്തു. 99 വയസുള്ള ഹീരാ ബെൻ ഗുജറാത്തിലെ ഗാന്ധിനഗറിൽ മൂത്തമകൻ പങ്കജ് മോദിയോടൊപ്പമാണ് താമസിക്കുന്നത്.