sslc

തിരുവനന്തപുരം: എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതിനൽകിയതിനെത്തുടർന്നാണ് പരീക്ഷകൾ മാറ്റിവച്ചത്. പരീക്ഷകൾ മാറ്റാൻ സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 17 ന് തുടങ്ങേണ്ട പരീക്ഷകളാണ് മാറ്റിവച്ചത്. മാറ്റിവച്ച പരീക്ഷകൾ ഏപ്രിൽ എട്ട് മുതൽ ഏപ്രിൽ 30 വരെ നടക്കും. പുതുക്കിയ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

മാർച്ച് എട്ടാം തീയതിയാണ് എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകൾ മാറ്റിവക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ ഏപ്രിൽ മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാൽ മാതൃകാപരീക്ഷ ഉൾപ്പടെ നടത്തി തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം ഇനി പരീക്ഷ മാറ്റേണ്ടതിലെന്നായിരുന്നു ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും നിലപാട്.