student-police-cadets

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായിട്ടുള്ള അദ്ധ്യാപകരുടെ പത്ത് ദിവസത്തെ ട്രെയിനിംഗ് ക്യാമ്പ് തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിൽ വിജയകരമായി സമാപിച്ചു. സമാപന ദിവസമായ 11.03.2021 രാവിലെ 9 ന് നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ ദക്ഷിണ മേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരി അഭിവാദ്യം സ്വീകരിച്ചു. പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ജോൺകുട്ടി കെ.എൽ, എക്സൈസ് വിജിലൻസ് എസ്.പി കെ.മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു.

student-police-cadet1

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 55 അദ്ധ്യാപകർ പങ്കെടുത്ത ട്രെയിനിംഗ് പ്രോഗ്രാമിൽ പരേഡ്, കളരി, യോഗ, ഫീൽഡ് വിസിറ്റ്, പ്രഗത്ഭരായ വ്യക്തികൾ പങ്കെടുത്ത മോട്ടിവേഷൻ സെഷനുകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. എസ്.പി.സി പദ്ധതിയുടെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എന്ന തസ്തികയിൽ അറിയപ്പെടുന്ന ഇവർക്ക് ഹോണററി എസ്‌ഐ റാങ്കാണുള്ളത്.