nss

തിരുവനന്തപുരം : യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവവികാസങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനത്തിന് പിന്നാലെ വിമർശനവുമായി എൻ,.എസ്.എസ്. മന്ത്രി പറഞ്ഞതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ, ആരാധനാവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബരിമലയിൽ യുവതിപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് വിശാലബഞ്ചിന്റെ മുന്നിൽ ഒരു പുതിയ സത്യവാങ്‌മൂലം സമർപ്പിക്കുമോ എന്ന് എൻഎസ്എസ് ചോദിച്ചു.

ഖേദം പ്രകടിപ്പിച്ചതുകൊണ്ടോ പശ്ചാത്തപിച്ചതുകൊണ്ടോ മാത്രം ഈ പ്രശ്നം അവസാനിക്കുന്നില്ല. അതിന് ആവശ്യമായ സത്വരനടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടതെന്നും എൻ.എസ്.എസ് പറഞ്ഞു.

ദേവസ്വംമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും പ്രസ്താവയിൽ പറയുന്നു.