
ന്യൂഡൽഹി: ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തിയ ശേഷം ഡൽഹിയിലെത്തി തർക്കങ്ങളില്ലാതെ അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ആഴ്ചകൾക്ക് മുമ്പ് നേതാക്കൾ പറഞ്ഞപ്പോൾ കോൺഗ്രസ് ഇക്കുറി പതിവുകൾ തെറ്റിക്കുമോ എന്ന സംശയമുയർന്നിരുന്നു.എന്നാൽ ഡൽഹിയിലെത്തിയപ്പോൾ അതൊന്നുമുണ്ടായില്ല. എല്ലാം പതിവുപോലെ. ഗ്രൂപ്പ് തിരിഞ്ഞുള്ള തർക്കങ്ങൾ, ഇഷ്ടക്കാർക്കുവേണ്ടിയുള്ള വാദങ്ങൾ. പിന്നെ ഡൽഹി കേരളാ ഹൗസിൽ സ്ഥാനാർത്ഥി മോഹികളുടെ സാന്നിദ്ധ്യവും.
പതിവു കലാപരിപാടികൾ ആവർത്തിച്ചതിനാൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ മാർച്ച് അഞ്ചാം തീയതി മുതൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകൾ ഒരാഴ്ച നീണ്ടു.
എന്നാൽ പതിവു തെറ്റിച്ച് ഇക്കുറി ചിലത് സംഭവിച്ചു. നേരത്തേ കേരളാ നേതാക്കളെത്തി ഹൈക്കമാൻഡുമായി നേരിട്ട് ചർച്ച നടത്തിയാണ്
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇത്തവണ സ്ക്രീനിംഗ് കമ്മിറ്റിക്കായിരുന്നു ആ റോൾ. വെട്ടലും തിരുത്തലും നടത്താൻ എച്ച്.കെ.പാട്ടീലിന്റെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റി വിയർപ്പൊഴുക്കി.ഇക്കുറി ഹൈക്കമാൻഡിൽ സ്വാധീനമുള്ള എ.ഐ.സി.സി സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലുകളും നിർണായകമായി.അതിനാൽ എ, എെ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ ഡൽഹി ചർച്ചകളിൽ ഉയർന്നു കേട്ടില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിൽ വച്ച് കാര്യങ്ങൾ ധാരണയാക്കിയെന്നും എന്നാൽ പല സീറ്റുകളിലും കേന്ദ്രത്തിൽ പിടിയുള്ള കെ.സി. വേണുഗോപാലിന്റെ നോമിനികൾ തടസമായെന്നും ആക്ഷേപം ഉയർന്നു.എന്തായാലും ഇന്ന് വൈകിട്ടോടെ കാത്തിരിപ്പിന് വിരാമമുണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്.
കോൺഗ്രസ് സാദ്ധ്യതാ പട്ടിക
കാസർകോഡ്
ഉദുമ - ബാലകൃഷ്ണൻ പെരിയ
കണ്ണൂർ
ഇരിക്കൂർ - സോണി സെബാസ്റ്റ്യൻ, സജീവ് ജോസഫ്
കണ്ണൂർ - സതീശൻ പാച്ചേനി
തലശേരി - ഡോ.ബാസിത്ത് വടക്കയിൽ, സി. രാധാകൃഷ്ണൻ
വയനാട്
മാനന്തവാടി - പി.കെ ജയലക്ഷ്മി
കൽപ്പറ്റ - ടി. സിദ്ദിഖ്
കോഴിക്കോട്
കൊയിലാണ്ടി - കെ.പി അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ
ബാലുശേരി - ധർമ്മജൻ ബോൾഗാട്ടി
കോഴിക്കോട് നോർത്ത് - കെ.എം അഭിജിത്ത്
നാദാപുരം- പ്രവീൺകുമാർ
മലപ്പുറം
നിലമ്പൂർ - വി.വി പ്രകാശ്
പാലക്കാട്
പട്ടാമ്പി- കെ.എസ്.ബി.എ തങ്ങൾ
ഒറ്റപ്പാലം - ഡോ. സരിൻ
തരൂർ - കെ.എ ഷീബ
തൃശൂർ
ത്യശൂർ - പത്മജ വേണുഗോപാൽ
കൊടുങ്ങല്ലൂർ - സി.എസ് ശ്രീനിവാസൻ
ചാലക്കുടി - മാത്യു കുഴൽനാടൻ, ഷിബു വാലപ്പൻ
എറണാകുളം
കൊച്ചി - ടോണി ചെമ്മിണി
തൃപ്പൂണിത്തുറ - കെ. ബാബു, സൗമിനി ജെയിൻ
മുവാറ്റുപുഴ- ഡോളി കുര്യാക്കോസ്, മാത്യുകുഴൽനാടൻ
ഇടുക്കി
ദേവികുളം - ഡി. കുമാർ
ഉടുമ്പൻ ചോല - നിഷ പുരുഷോത്തമൻ
പീരുമേട് - ജോസി സെബാസ്റ്റ്യൻ
കോട്ടയം
വൈക്കം - ഡോ.പി.ആർ സോന
കാഞ്ഞിരപ്പള്ളി - ജോസഫ് വാഴക്കൻ, ലതിക സുഭാഷ്
പൂഞ്ഞാർ - ടോമി കല്ലാനി
ആലപ്പുഴ
ചേർത്തല- എസ്. ശരത്ത്
അമ്പലപ്പുഴ - എം. ലിജു
കായംകുളം - മാന്നാർ അബ്ദുൽലത്തീഫ് ( ഫോർവേഡ് ബ്ലോക്കിന് നൽകിയേക്കും)
പത്തനംതിട്ട
റാന്നി- അനിത അനിൽ
ആറൻമുള - ശിവദാസൻ നായർ, പി. മോഹൻരാജ്
കോന്നി - റോബിൻ പീറ്റർ
കൊല്ലം
കരുനാഗപ്പള്ളി - സി.ആർ മഹേഷ്
കൊട്ടാരക്കര - ശരണ്യ മനോജ്, പി.സി വിഷ്ണുനാഥ്
പത്തനാപുരം - ജോതികുമാർ ചാമക്കാല
കൊല്ലം - ബിന്ദു കൃഷ്ണ
ചാത്തന്നൂർ - പീതാംബര കുറുപ്പ് , നെടുങ്ങോല രഘു
(ലീഗുമായി ചടയമംഗലവും പുനലൂർ വച്ചുമാറുന്നത് പരിഗണിക്കുന്നു. പുനലൂർ കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ സഞ്ജയ് ഖാൻ)
തിരുവനന്തപുരം
വർക്കല - ഷീല ബാലകൃഷ്ണൻ, എൻ.എസ് നുസൂർ
ചിറയിൻകീഴ് - എസ്.എം ബാലു
നെടുമങ്ങാട് - ബി.ആർ.എം ഷഫീർ
വാമനപുരം - ആനാട് ജയൻ
കഴക്കൂട്ടം - എസ്.എസ് ലാൽ, ജെ.എസ് അഖിൽ
വട്ടിയൂർക്കാവ് - ജ്യോതി വിജയകുമാർ, പി.സി വിഷ്ണുനാഥ്
പാറശാല - അൻസജിത റസൽ
കാട്ടാക്കട - നെയ്യാറ്റിൻകര സനൽ
നെയ്യാറ്റിൻകര - ആർ. സെൽവരാജ്, പ്രാണകുമാർ