
മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ പിവി അന്‍വറിനെതിരെ യു..ഡി..എഫ് സ്ഥാനാർത്ഥിയായി ടി. സിദ്ദിഖ് മത്സരിക്കും.. നേരത്തെ കല്പറ്റയിൽ മത്സരിക്കാനിരുന്ന സിദ്ദിഖിനെ ക്രൈസ്തവ സഭകളുടെ എതിർപ്പിനെത്തുടർന്നാണ് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. കല്പറ്റയിൽ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനം..
ബെന്നി ബഹന്നാൻ ക്രൈസ്തവ സഭകളുമായി നടത്തിയ ചർച്ചയിൽ സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ നിലപാട് എടുത്തതോടെയാണ് മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. നേരത്തെ സജീവ് ജോസഫിനെ ഇരിക്കൂറിൽ മത്സരിപ്പിക്കുന്നതിനെതരെ ഐ ഗ്രൂപ്പും പ്രതിഷേധം ഉയർത്തിയിരുന്നു..
ലോക്‌സഭാ തെുരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലം രാഹുല്‍ ഗാന്ധിക്കായി സിദ്ദിഖ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ സിദ്ദിഖ് ഇതിനകം തന്നെ തന്റെ വിയോജിപ്പ് എ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം ഉണ്ടായത്.
പിവി അന്‍വറാണ് എല്‍ഡിഎഫിലെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ആര്യാടന്‍ ഷൗക്കത്തിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്. സിദ്ദിഖിലൂടെ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.