case-diary-

ന്യൂഡൽഹി: 23കാരനുമായുള്ള അവിഹിത ബന്ധത്തിന് തടസമായ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച 41കാരി പൊലീസിന്റെ പിടിയിലായി. കാമുകനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സൗത്ത് ഡൽഹിയിലെ ഡിഫൻസ് കോളനി പ്രദേശത്ത് വച്ച് ഇന്നലെയാണ് .ചിരാഗ് ഡൽഹി നിവാസിയായ ഭീംരാജിന് നേരെ ആക്രമണമുണ്ടായത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോൾ ഡൽഹി എയിംസിൽ ചികിത്സയിലാണ്. ഭീംരാജിന്റെ ഭാര്യ ബബിതയാണ് അറസ്റ്റിലായത്. ഇവരുടെ നിർദ്ദേശപ്രകാരം 23 കാരനായ കാമുകൻ റോഹനാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ബബിതയും രോഹനും തമ്മിൽ കഴിഞ്ഞ നാലുമാസമായി അടുപ്പത്തിലായിരുന്നു. ഭർത്താവ് ഭീംരാജ് ഇത് അറിഞ്ഞതോടെയാണ് ഭാര്യയുമായി വഴക്കിടലും മർദ്ദനവും പതിവായി. ഇതേതുടർന്നാണ് ഭർത്താവിനെ കൊല്ലാൻ ബബിത കാമുകനോട് ആവശ്യപ്പെട്ടത്. ഭർത്താവ് ജീവനോടെ ഇരിക്കുന്നത് നമ്മുടെ ബന്ധത്തിന് തടസമാകുമെന്നും യുവതി പറഞ്ഞു. തുടർന്ന് ഭർത്താവിനെ കൊല്ലാൻ ഇവർ ആസൂത്രണം ചെയ്യുകയായിരുന്നു.

ബുധനാഴ്ച രാവിലെ ആൻഡ്രൂസ് ഗഞ്ച് പ്രദേശത്ത് കാറിനുള്ളിൽ ഇരിക്കുകയായിരുന്നു ഭീംരാജിന് നേരെ. ബൈക്കിലെത്തിയ യുവാവ് വെടിയുതിർക്കുകയായിരുന്നു. സി..സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലിസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ ആദ്യം സമ്മതിച്ചില്ലെങ്കിലും ഫോൺ പരിശോധിച്ച പൊലീസ് ബബിതയുമായുള്ള ബന്ധം കണ്ടെത്തിയതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.